ലോകത്താകെ ഫേസ്‌ബുക്കിലൂടെ ദശലക്ഷം പേര്‍ പരസ്യം നല്‍കുന്നതായി റിപ്പോര്‍ട്ട്. ഫേസ്‌ബുക്ക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 28 ദിവസത്തെ കണക്കാണിത്.
16 മില്യണ്‍ ചെറുകിട സ്വര്‍ണ വ്യാപാരികളും വസ്ത്ര വ്യാപാരികളും ഉള്‍പ്പെടെ നിരവധി വ്യാപാരികള്‍ ഫേസ്‌ബുക്കില്‍ പേജ് തുടങ്ങുകയും ചെയ്തിരിക്കുന്നതിനാല്‍ പരസ്യ വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് ഫേസ്‌ബുക്കിന്റെ പ്രതീക്ഷ.
പേജ് തുടങ്ങാന്‍ വ്യാപാരികളില്‍ നിന്ന് പണം ഈടാക്കാന്‍ ഫേസ്‌ബുക്ക് ഉദ്ദേശിക്കുന്നില്ല. സാധാരണ ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങുന്ന ചെറുകിട വ്യാപാരികള്‍ പിന്നീട് പേജ് അഡ്മിനും അതിന് ശേഷം പരസ്യദാതാക്കളുമാകുമാകാറാണ് പതിവ്. പരസ്യ ഏജന്‍സികളില്‍ നിന്നും വന്‍കിട ബ്രാന്‍ഡുകളില്‍ നിന്നും ഉള്‍പ്പെടെ ഫേസ്‌ബുക്കിന്റെ 85 ശതമാനം വരുമാനവും പരസ്യത്തില്‍ നിന്നാണ്.