വ്യാജന്മാരെ സൂക്ഷിച്ചോളൂ; ഫേസ്ബുക്ക് തിരിച്ചറിയല്‍ പരേഡ് തുടങ്ങി!

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
വ്യാജന്മാ‍ര്‍ക്ക് ഇനി ഫേസ്ബുക്കില്‍ രക്ഷയില്ല. കാരണം ഫേസ്ബുക്ക് തിരിച്ചറിയല്‍ പരേഡ് തുടങ്ങിക്കഴിഞ്ഞു. ട്വിറ്റര്‍, വൈന്‍, ഗൂഗിള്‍ പ്ലസ് എന്നീ സോഷ്യല്‍ മീഡിയകളിലെ വെരിഫിക്കേഷന്‍ സംവിധാനമാണ് ഫേസ്ബുക്കും ഉപയോഗിക്കുന്നത്. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും പേജുകളും വ്യാപകമായതോടെയാണ് തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്.

സെലിബ്രിറ്റികളുടെ അക്കൌണ്ടുകള്‍ക്ക് ട്വിറ്റര്‍ നല്‍കുന്ന വെരിഫിക്കേഷന് സമാനമായ സംവിധാനമാണ് ഫേസ്ബുക്കും ഒരുക്കിയിരിക്കുന്നത്. വെരിഫൈ ചെയ്ത അക്കൌണ്ടുകളില്‍ പേരിനൊപ്പം നീല ചെക്ക് മാര്‍ക്ക് അടയാളപ്പെടുത്തിയിരിക്കും. ഇതോടെ നെറ്റ് ഉപയോക്താക്കള്‍ക്ക് സെലിബ്രിറ്റികളുടെ ഓഫീസ്യല്‍ പേജുകള്‍ കണ്ടെത്താന്‍ പെട്ടെന്ന് സാധിക്കും.

തുടക്കത്തില്‍ സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ ബ്രാന്‍ഡുകള്‍ എന്നിവരുടെ അക്കൌണ്ടുകള്‍ക്കായിരിക്കും വെരിഫിക്കേഷന്‍ മാര്‍ക്ക് നല്‍കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :