ഫേസ്ബുക്ക് വഴി ലക്ഷങ്ങള്‍ തട്ടിയ യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
ഫേസ്ബുക്ക് വഴി കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ തട്ടിപ്പു നടത്തിയ യുവാവും സഹായിയും പൊലീസ് പിടിയിലായി. കഴക്കൂട്ടം സ്വദേശി മാളിക്കല്‍ വേളാവില്‍ പ്ലാവിള വീട്ടില്‍ വിനീഷ് എന്ന 22 കാരനാണ് പൊലീസില്‍ പിടിയിലായ പ്രധാനി.
ഇയാള്‍ക്കൊപ്പം സഹായിയായി പ്രവര്‍ത്തിച്ച പിരപ്പന്‍കോട് സ്വദേശി അമിത് രാജ് എന്ന 21 കാരനും കഴക്കൂട്ടം പൊലീസ് പിടിയിലായിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ വ്യാജ വിലാസത്തില്‍ അക്കൌണ്ട് തുറക്കുകയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് ധൂര്‍ത്തടിക്കുകയുമായിരുന്നു ഇവര്‍ എന്ന് അറിവായിട്ടുണ്ട്.
പോത്തന്‍കോട്ടുള്ള ഒരു വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിന്‍റെ സഹായം തേടാനും പൊലീസിനു പദ്ധതിയുണ്ട് എന്നറിയുന്നു.