13കാരിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ടു
ചിക്കാഗോ|
WEBDUNIA|
PTI
PTI
പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ച മൂന്ന് കൌമാരക്കാര്‍ പിടിയില്‍. ചിക്കാഗോയിലാണ് സംഭവം. സ്കൂള്‍ വിദ്യാര്‍ഥിനിയായ 13കാരിയെയാണ് സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചത്.
സഹപാഠിയുടെ വീട്ടില്‍വെച്ചായിരുന്നു മാനഭംഗം നടന്നത്. പ്രതിയുടെ ആവശ്യം നിരസിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ മറ്റ് രണ്ട് സഹപാഠികളും പെണ്‍കുട്ടിയെ ആക്രമിച്ചു. മാനഭംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രതികളിലൊരാള്‍ കൈയ്യിലുണ്ടായിരുന്ന ക്യാമറയുപയോഗിച്ച് പകര്‍ത്തുകയും ചെയ്തു. രണ്ട് ദിവസത്തിനുശേഷം ഈ ദൃശ്യങ്ങള്‍ പ്രതികള്‍ തങ്ങളുടെ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വര്‍ഷം ടെക്സ്സാസില്‍ 11കാരിയെ കൂട്ടമാനഭംഗം ചെയ്ത ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ ദുരുപയോഗം കൂടിവരുകയാണെന്ന് പൊലീസ് പറഞ്ഞു.