ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2011 (10:18 IST)
PRO
PRO
പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത. നിരക്കുകളില്‍ 0.25% വര്‍ധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരിയിലെ പണപ്പെരുപ്പം 8.31 ശതമാനമായി വര്‍ധിച്ചിരുന്നു. ഇതിനാല്‍ വീണ്ടും റിപ്പോ, റിവേഴ്സ് നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാര്‍ച്ച് 17ന് നടക്കുന്ന റിസര്‍വ് ബാങ്ക് സാമ്പത്തിക അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും.
നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചാല്‍ മറ്റു ബാങ്കുകളും ഭവന- വാഹന വായ്പാ പലിശ ഉയര്‍ത്തും.
കഴിഞ്ഞ മാര്‍ച്ചിനുശേഷം റിസര്‍വ്ബാങ്ക് ഏഴുതവണ റിപോ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. റിപ്പോ നിരക്ക് ഇപ്പോള്‍ 6.5 ശതമാനമാണ്. റിവേഴ്‌സ് റിപോ നിരക്ക് 5.5 ശതമാനമാണ്.