കൊച്ചി|
WEBDUNIA|
Last Modified വെള്ളി, 18 ഫെബ്രുവരി 2011 (11:10 IST)
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും.
ഏഴു മുതല്‍ 14 ദിവസം വരെ നാലു ശതമാനമാണ് പുതിയ നിരക്ക്. 15 ദിവസം മുതല്‍ 45 ദിവസം വരെ ഏഴു ശതമാനവും 90 ദിവസം വരെ ഒന്‍പതു ശതമാനവും പലിശ ലഭിക്കും. 91-180 ദിവസത്തേക്ക് 8.75 ശതമാനവും 181 ദിവസം മുതല്‍ 1 വര്‍ഷം വരെ 9.25 ശതമാനവും നല്‍കും.
മൂന്ന് വര്‍ഷം മുതല്‍ 1110 ദിവസം വരെ 9 ശതമാനവും 1111 ദിവസത്തേക്ക് 9.25 ശതമാനവും 1112 ദിവസം മുതല്‍ 5 വര്‍ഷം വരെ 9 ശതമാനവുമാണ് പുതിയ നിരക്ക്.
ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷക്കാലത്തേക്ക് 15 ലക്ഷം മുതല്‍ ഒരു കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 9.60 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50% അധിക പലിശ ലഭിക്കും.