എസ്ബിടി നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 16 ഫെബ്രുവരി 2011 (11:08 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നിരക്കുകള്‍ നേരിയ തോതില്‍ വര്‍ധിപ്പിച്ചു. നിശ്ചിത അടിസ്ഥാനനിരക്ക് 9 ശതമാനം ആയും നിശ്ചിത അടിസ്ഥാന വായ്പാനിരക്ക് 13.75 ശതമാനം ആയുമാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ഫിബ്രവരി 16 മുതല്‍ പ്രാബല്യത്തില്‍ വരും.

പതിനഞ്ചു മുതല്‍ മുതല്‍ 45 ദിവസം വരെ കാലാവധി നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം, 46 മുതല്‍ 90 ദിവസം വരെ 8 ശതമാനം, 91 മുതല്‍ 179 ദിവസം വരെ 8.50 ശതമാനം, 180 ദിവസം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ 9.25 ശതമാനം, 500 ദിവസത്തിന് 9.40 ശതമാനം (15 ലക്ഷത്തിനുമേല്‍ 9.50 ശതമാനം) എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്

രണ്ട് മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ 9.25 ശതമാനം, 1000 ദിവസത്തിന് 9.50 ശതമാനം (15 ലക്ഷത്തിന് മേല്‍ 9.60 ശതമാനം), 3 മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെ 9.25 ശതമാനം, 5 മുതല്‍ 8 വര്‍ഷത്തില്‍ താഴെ വരെ 9 ശതമാനം, 8 വര്‍ഷവും അതിനുമേല്‍ 10 വര്‍ഷം വരെ 8.75 ശതമാനം എന്നിങ്ങനെയും നിരക്കുകള്‍ പരിഷ്ക്കരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :