മണ്ണെണ്ണ സബ്സിഡി ബിപി‌എല്ലിനു മാത്രം

ന്യൂഡല്‍ഹി| WEBDUNIA|
ഇനിമുതല്‍ സബ്സിഡി ബിപി‌എല്‍ വിഭാഗത്തിനു മാത്രമായിരിക്കുമെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി. കാര്‍ഷിക വായ്പ സുതാര്യമായിരിക്കും എന്നും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വരെ പലിശയിളവ് ലഭിക്കുമെന്നും പ്രണാബ് തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഹ്രസ്വകാല കാര്‍ഷിക വായ്പാനിരക്കില്‍ മാറ്റമില്ല. പലിശ ഏഴുശതമാനമാക്കി കുറയ്ക്കും.

15 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് ഒരു ശതമാനം പലിശയിളവ് നല്‍കും. വനിതാ സ്വാശ്രയ ഫണ്ട് രൂപീകരിക്കും. നെയ്ത്ത് തൊഴിലാളികള്‍ക്ക് 3000 കോടി രൂപയുടെ ധനസഹായം നല്‍കും. ഈ തുക നബാര്‍ഡിന് കൈമാറും.

പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ച് 40,000 കോടി രൂ‍പ സമാഹരിക്കും. ബാങ്കിംഗ് ലൈസന്‍സിന് പുതിയ ചട്ടം കൊണ്ടുവരും. പ്രത്യക്ഷ നികുതി ചട്ടം 2012 ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നും പ്രണാബ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :