പത്തില്‍ ഏഴ് കമ്പനികള്‍ക്ക് 73000 കോടി നഷ്ടം

മുംബൈ| WEBDUNIA| Last Modified ഞായര്‍, 24 ജനുവരി 2010 (16:10 IST)
രാജ്യത്തെ പത്ത് പ്രമുഖ കമ്പനികളില്‍ ഏഴെണ്ണത്തിന്‍റെ വിപണി മൂലധനത്തില്‍ കഴിഞ്ഞയാഴ്ച 7300 കോടി രൂപ നഷ്ടം നേരിട്ടു. എന്‍ എം ഡി സി, ഭാര്‍തി എയര്‍ടെല്‍, ഭെല്‍ എന്നിവ മാത്രമാണ് ലാഭമുണ്ടാക്കിയ കമ്പനികള്‍‍. ഓഹരി വില്‍പ്പനയെ തുടര്‍ന്നാണ് എന്‍ എം ഡി സിയുടെ വിപണി മൂലധനം ഉയര്‍ന്നത്. 21429.21 കോടി രൂപ വിപണി മൂലധനത്തിലേക്ക് കൂട്ടിച്ചേര്‍ത്ത് എന്‍ എം ഡി സി മൂന്നാം സ്ഥാനത്തേക്ക് കയറി.

പൊതുമേഖലാ സ്ഥാപനമായ ഒഎന്‍‌ജിസിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 21035.79 കോടി രൂപ നഷ്ടം നേരിട്ട കമ്പനിയുടെ മൊത്തം വിപണി മൂലധനം 238451.92 കോടി രൂപയായി കുറഞ്ഞു. മൂന്നാം പാദത്തില്‍ 3053 കോടി രൂപ അറ്റാദായം ലഭിച്ചതായി കമ്പനി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 18421 കോടി രൂപ നഷ്ടം നേരിട്ടെങ്കിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

വിപണി മൂലധനത്തില്‍ 8245.48 കോടി രൂപ നഷ്ടം നേരിട്ട എന്‍ ടി പി സി മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തായി. 8773.75 കോടി രൂപ നഷ്ടം നേരിട്ട എം എം ടി സി അഞ്ചാം സ്ഥാനത്തായി. ടി സി എസ്, ഇന്‍ഫോസിസ് എന്നിവയ്ക്ക് 13053 കോടി രൂപ നഷ്ടം നേരിട്ടു. പട്ടികയില്‍ യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിലാണ് രണ്ട് കമ്പനികളും.

എട്ടാം സ്ഥാനത്തുള്ള എസ് ബി ഐക്ക് 3415.65 കോടി രൂപ നഷ്ടം നേരിട്ടു. 132702 കോടി രൂപയാണ് ബാങ്കിന്‍റെ മൊത്തം വിപണി മൂലധനം. 121996.32 കോടി രൂപ വിപണി മൂലധനമുള്ള ഭാര്‍തി എയര്‍ടെല്‍ ഒന്‍പതാം സ്ഥാനത്തും പൊതുമേഖലാ സ്ഥാപനമായ ഭെല്‍ പത്താം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :