പിഎന്‍ബി കാര്‍ ലോണ്‍ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി| WEBDUNIA|
എസ്ബിഐക്ക് ശേഷം പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കും കാര്‍ ലോണ്‍ പലിശ നിരക്കില്‍ 50 പോയന്‍റോളം കുറവ് വരുത്തി. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

പുതിയ തീരുമാനത്തോടെ പലിശ നിരക്ക് നിലവിലെ 11-11.5 ശതമാനത്തില്‍ നിന്ന് 10.5-11 ശതമാനമായി കുറയും. നേരത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാ‍ങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ വായ്പ പലിശ നിരക്കിലും 1.5 ശതമാനത്തിന്‍റെ കുറവ് പ്രഖ്യാപിച്ചിരുന്നു. കാര്‍ വാ‍യ്പ നിരക്ക് 10 ശതമാനമായാണ് എസ്‌ബി‌ഐ കുറച്ചത്.

വായ്പകളിന്‍‌മേലുള്ള ഉയര്‍ന്ന പലിശനിരക്ക് കാരണം അലസത ബാധിച്ച വാഹനവ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ എസ്‌ബി‌ഐയുടെയും പിഎന്‍ബിയുടെയും പുതിയ പ്രഖ്യാപനങ്ങള്‍ സഹായിച്ചേക്കും. മാത്രമല്ല പലിശനിരക്കില്‍ കുറവ് വരുത്താന്‍ മറ്റ് ബാങ്കുകളെയും ഇത് പ്രേരിപ്പിച്ചേക്കുമെന്നാണ് വ്യവസായ സംരഭങ്ങളും ഉപഭോക്താക്കളും പ്രതീക്ഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :