എംടിഎന്‍എല്‍ മുംബൈയില്‍ 3ജി സേവനം തുടങ്ങും

മുംബൈ| WEBDUNIA|
ഏപ്രില്‍ ആദ്യത്തോട് കൂടി മുംബൈയില്‍ 3ജി സേവനം നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ ഈ സംവിധാനം നടപ്പില്‍ വരുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ എംടിഎന്‍എല്‍ ഈ സേവനം നടപ്പാക്കിയിട്ടുണ്ട്. മുംബൈയില്‍ 3ജി സേവനത്തിന്‍റെ ബീറ്റാ ടെസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ തയ്യാറായതായും കമ്പനി അറിയിച്ചു. ഇതിനകം തന്നെ 720 ട്രാന്‍സിവര്‍ സ്റ്റേഷനുകള്‍ എംടിഎന്‍എല്‍ സ്ഥാപിച്ചു കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :