ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് അവരുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ഡിസംബര്‍ 31ന് അവസാനിച്ച മൂന്ന് മാസ കാലയളവില്‍ കമ്പനി അറ്റാദായത്തില്‍ 2.41 ശതമാനത്തിന്‍റെ വര്‍ദ്ധനവാണുണ്ടായത്.
790.56 കോടി രൂപയാണ് കമ്പനിയുടെ മൂന്നാം പാദ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് അറ്റാദായം 771.90 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 16.71 ശതമാനം ഉയര്‍ന്ന് 6,453.29 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് വരുമാനം 5,528.88 കോടി രൂപയായിരുന്നു. കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 90 ശതമാനത്തിന്‍റെ ഇടക്കാല ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന് ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ട്രാന്‍സ്മിഷന്‍ പദ്ധതികള്‍ക്കുള്ള ഡിസ്ക് ഇന്‍സുലേറ്റര്‍ ഭെല്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.