നിരാശയില്ലെന്നും പ്രതീക്ഷയുണ്ടെന്നും ചിദംബരം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ബാങ്ക് വായ്പാ നയത്തില്‍ നിരാശയില്ലെന്നും ഒക്ടോബര്‍ 30ന് പുറത്തിറക്കുന്ന പുതിയ വായ്പാനയത്തില്‍ പ്രതീക്ഷയുണ്ടെന്നും കേന്ദ്രധനകാര്യമന്ത്രി പി ചിദംബരം. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനായി അടുത്ത ഒന്നരമാസത്തിനുള്ളില്‍ കൂടുതല്‍ നയപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും ചിദംബരം പറഞ്ഞു.

ഒക്ടോബര്‍ 30ന് മുന്പായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നയപരമായ നടപടികള്‍ ധനക്കമ്മി കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കരുതല്‍ ധനാനുപാതനിരക്ക് കുറച്ച റിസര്‍വ് ബാങ്ക് നയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിടവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് പുതിയ കേന്ദ്രനയത്തെ സ്വാഗതം ചെയ്ത് പി ചിദംബരം രംഗത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :