ഇ- ശാഖകള്‍ തുറന്ന് ഐസിഐസിഐ

മുംബൈ| WEBDUNIA|
PRO
PRO
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 25ഇ-ബ്രാഞ്ചുകള്‍ തുറന്നു.

ചെക്ക് ഡിപ്പോസിറ്റിംഗ് മെഷീന്‍, ഇന്റെര്‍നെറ്റ് കിയോസ്ക്, കസ്റ്റൊമെര്‍ കെയര്‍ പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവ ഇവിടെ ലഭ്യമാണ്. ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ള ഈ ബ്രാഞ്ചുകളില്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ സേവനം ലഭിക്കും.

പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റെര്‍നെറ്റ് അധിഷ്ടിത ബാങ്കിംഗ് സേവനങ്ങളുടെ പുതിയ ശ്രേണിയും അവതരിപ്പിച്ചതായി ബാങ്ക് സിഇഒ ചന്ദാകൊച്ചാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :