സുപ്രീംകോടതിയുടേത് മോശം വിധി, റിവ്യൂ ഹര്‍ജി നല്‍കും: സ്വാമി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം അഴിമതിയില്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി സമ്മര്‍പ്പിക്കുമെന്ന് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു.

സുപ്രീംകോടതിയുടേത് മോശം വിധിയാണെന്ന് സ്വാമി അഭിപ്രായപ്പെട്ടു. കോടതിയില്‍ താന്‍ വാദിച്ചത് രാജ്യത്തിന്റെ നഷ്ടത്തേക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സ്വാമിയും പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിചാരണാ കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :