ഡിസംബര്‍ 31 വരെ പഴയ മാതൃകയിലുള്ള ചെക്കുകള്‍ സ്വീകരിക്കാം

കൊച്ചി| WEBDUNIA|
PRO
PRO
ഡിസംബര്‍ 31 വരെ പഴയ മാതൃകയിലുള്ള ചെക്കുകള്‍ സ്വീകരിക്കാമെന്ന് ആര്‍ബിഐ അറിയിച്ചു. ചെക്ക്‌ ട്രങ്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് 2010ന് (സിടിഎസ്‌) അനുസൃതമായ ചെക്കുകള്‍ക്കു മാത്രമേ ജൂലൈ 31നു ശേഷം സാധുതയുണ്ടാകൂ എന്ന്‌ ആര്‍ബിഐ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം നിലവിലെ ചെക്ക് ലീഫുകള്‍ ഡിസംബര്‍ 31 വരെ ഉപയോഗിക്കം.

ഡിസംബര്‍ 31നു ശേഷം പഴയ മാതൃകയിലുള്ള ചെക്കുകളുടെ ക്ലിയറിങ്ങിനു നിയന്ത്രണമുണ്ടാകും. ഡിസംബര്‍ 31ന് മുന്‍പുതന്നെ ബാങ്കുകള്‍, അക്കൗണ്ട്‌ ഉടമകളെ സിടിഎസിനെക്കുറിച്ചു ബോധവല്‍ക്കരിക്കുകയും പുതിയ മാതൃകയിലുള്ള ചെക്ക്‌ ബുക്കുകള്‍ ലഭ്യമാക്കുകയും ചെയ്യണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

നിലവിലുള്ള ചെക്ക്‌ ലീഫുകളുടെ കാലാവധി 2012 ഡിസംബര്‍ 31ന്‌ അവസാനിപ്പിക്കാനായിരുന്നു ആര്‍ബിഐയുടെ ആദ്യ തീരുമാനം. എന്നാല്‍, സിടിഎസ്‌ അനുസൃത ചെക്കുകളുടെ വിതരണം പൂര്‍ത്തിയാകാതിരുന്നതിനാല്‍ കാലാവധി ഈ വര്‍ഷം മാര്‍ച്ച്‌ 31 വരെയും പിന്നീടു ജൂലൈ 31 വരെയും നീട്ടുകയായിരുന്നു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകത്തതിനാല്‍ കലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :