നൈറ്റ്ക്ലബ്ബ് ദുരന്തം: 2014 ലോകകപ്പ് കൌണ്ട്ഡൌണില്‍ കല്ലുകടി
സാവോ പോളൊ|
WEBDUNIA|
PTI
PTI
ലോകകപ്പ് ഫുട്ബോളിനായി ബ്രസീല്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ ആശങ്കയില്ലെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍. 233 പേരുടെ ജീവനെടുത്ത ബ്രസീല്‍ നൈറ്റ്ക്ലബ്ബ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
2014 ലോകകപ്പ് ഫുട്ബോളിന് ബ്രസീല്‍ ആണ് ആതിഥ്യമരുളുന്നത്. ഇതിനുള്ള 500 ദിവസത്തെ കൌണ്ട് ഡൌണ്‍ തിങ്കളാഴ്ചയാണ് ആരംഭിക്കാനിരുന്നത്. എന്നാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വച്ചിരിക്കുകയാണ്.
സാന്റാ മരിയ ‘കിസ്‘ നൈറ്റ് ക്ലബ്ബില്‍ ഞായറാഴ്ച ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടലുടമകള്‍ അടക്കം നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. 200ലേറെ പേര്‍ക്ക് അപകടത്തില്‍ പൊള്ളലേറ്റിരുന്നു.