രൂപ വീണ്ടും തഴോട്ട് തന്നെ

മുംബൈ| WEBDUNIA|
PRO
PRO
രൂപയുടെ വീണ്ടും തഴോട്ട് തന്നെ പോവുകയാണ്. നിലവില്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നിരക്ക് 60.72 രൂപയാണ്. ഡോളര്‍ വില ഒരു ഘട്ടത്തില്‍ 60.76 വരെ ഉയര്‍ന്നിരുന്നു. മാസ അവസാനമായതിനാല്‍ ഇറക്കുമതിക്കാര്‍ക്ക് ഡോളറിനു ആവശ്യം ഏറിയതാണ്‌ രൂപയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.

ആര്‍ബിഐക്കു ഡോളര്‍ വില്‍പനയുടെ കാര്യത്തില്‍ ഒരു പരിധിക്കപ്പുറമുള്ള ഇടപെടല്‍ സാധ്യമല്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. 29,066 കോടി ഡോളര്‍ മാത്രമാണ് ആര്‍ബിഐയുടെ പക്കലുള്ള കരുതല്‍. ഇതുകൊണ്ട് 7മാസത്തെ ഇറക്കുമതി ആവശ്യത്തിനു പോലും തികയില്ല. ആര്‍ബിഐക്കു പരമാവധി ചെലവഴിക്കാനാവുന്നത്‌ 3000 കോടി ഡോളര്‍ മാത്രമാണ്.

യുഎസിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയാണെന്നുള്ള വിവരങ്ങളും ഡോളറിന് അവിശ്യക്കാരേറി. ഇത് രൂപയ്ക്ക് ഭീഷണിയാണെന്ന് മനസ്സിലാക്കി ആര്‍ബിഐ വിപണിയില്‍ ഇടപെട്ടു. പക്ഷെ ഡോളര്‍ വില പിടിച്ചാല്‍ക്കിട്ടാത്ത വേഗത്തില്‍ കുതിച്ചുയരുകയായിരുന്നു.

ഡോളറിന്റെ വിലക്കയറ്റം ഓഹരി വിപണിയെ കൂടുതല്‍ ദുര്‍ബലമാക്കി. സ്വര്‍ണ വിപണിയിലും കനത്ത വിലയിടിവാണുണ്ടായത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :