മാന്ത്രിക സ്പിന്‍ ബൌളര്‍ അനില്‍ കുംബ്ലെ തിരിച്ചു വരുന്നു, ഇത്തവണ കളിക്കളത്തിനു പുറത്താണ് കളിയെന്നു മാത്രം. പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ ഭാഗമായ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്‍റെ (ഡബ്ലിയൂസിസിഎല്‍) പ്രധാന ബ്രാന്‍ഡായ സന്തൂറുമായി കുംബ്ലെ കരാറൊപ്പിട്ടു. രണ്ടു വര്‍ഷത്തേക്ക് രണ്ടു കോടി രൂപയ്ക്കാണ് താരം കരാറൊപ്പിട്ടത്. ടെലിവിഷന്‍, പത്രം, റേഡിയോ എന്നിവയിലൂടെയുള്ള പ്രചാരണത്തിനാണ് കമ്പനി കുംബ്ലെയുമായി കരറിലായത്.
ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിനെ സന്തൂറിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്ന് ഡബ്ലിയൂസിസിഎല്‍ സീനിയര്‍ വി പി അനില്‍ ചൂ പറഞ്ഞു. കമ്പനി പരസ്യത്തിനായി ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു സ്ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു അതിലേക്ക് ഒരു മുതിര്‍ന്ന ക്രിക്കറ്ററെ ആവശ്യമായി വന്നു, ലോകകപ്പും ഐപിഎല്ലും കളിച്ച കുംബ്ല അതിന് ഏറ്റവും അനുയോജ്യനായി തോന്നി- വി പി അനില്‍ പറഞ്ഞു.
സന്തൂര്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ ഒരു ക്രിക്കറ്റ് മത്സരത്തില്‍ ആണ്‍കുട്ടികളെ തോല്പിക്കുന്നതായാണ് പരസ്യം. ക്രിക്കറ്റിന് സ്ത്രീ ആസ്വാദകര്‍ അധികമായിക്കൊണ്ടിരിക്കുന്ന പ്രവണത ഉണ്ടെങ്കിലും അതിലൂടെ എങ്ങിനെ ബ്രാന്‍ഡിനെക്കുറിച്ച് പറയുമെന്നതായിരുന്നു പ്രധാന വെല്ലുവിളി. ഈ ആഴ്ച്ച അവസാനം പരസ്യം പ്രക്ഷേപണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
അതേസമയം കുംബ്ലെയുടെ ഭാഗ്യം കഴിഞ്ഞ വര്‍ഷത്തതിലേറെ വര്‍ദ്ധിച്ചെന്നാണ് പരസ്യ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് ചെറുപ്പക്കാരനായ വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്. ഇദ്ദേഹത്തിന്‍റേത് 75 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് കരാര്‍ ഫീ.