എസ്‌ബിടിയില്‍ 2000 പേരെ നിയമിക്കും

തിരുവനന്തപുരം| WEBDUNIA|
PRD
PRO
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ( എസ് ബി ടി) ഈ സാമ്പത്തിക വര്‍ഷം 2000 പേരെ പുതുതായി നിയമിക്കുമെന്ന് എംഡി പി നന്ദകുമാരന്‍ അറിയിച്ചു. ഇവരില്‍ ഭൂരിപക്ഷത്തേയും കേരളത്തില്‍ തന്നെയായിരിക്കും നിയമിക്കുകയെന്നും പി നന്ദകുമാരന്‍ അറിയിച്ചു.

നാന്നൂറ്റിയമ്പത് ഓഫിസര്‍മാരും ലീഗല്‍ ഉള്‍പ്പടെ നാല്‍പ്പതോളം സ്പെഷലിസ്റ്റുകളും പുതുതായി നിയമിക്കുന്നവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 987 പേരെ നിയമിച്ചതിന് പുറമേയാണ് 2000 പേരെ നിയമിക്കുന്നതെന്നും നന്ദകുമാരന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഓഫിസര്‍ തസ്തികയില്‍ 17 പേരേ നിയമിച്ചു. ക്ലറിക്കല്‍ തസ്തികയില്‍ 830 പേരേയും സബോഡിനേറ്റ് തസ്തികകളില്‍ 140 പേരേയും നിയമിച്ചു. 19 വയസില്‍ ക്ലറിക്കല്‍ തസ്തികയില്‍ ജോലി ലഭിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തിനകം ഓഫിസര്‍ ആവാനും സൌകര്യമുണ്ടെന്ന് നന്ദകുമാരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :