സ്വര്‍ണപ്പണയ വായ്പ ഇനി 60% മാത്രം

മുംബൈ| WEBDUNIA|
PRO
PRO
ആഭരണങ്ങള്‍ എന്നതിന് പുറമേ മിക്കവര്‍ക്കും സ്വര്‍ണം ഒരു കരുതല്‍ ധനം കൂടിയാണ്. പണത്തിന് ആവശ്യം വരുമ്പോള്‍ പണയം വച്ച് ധനം സ്വരൂപിക്കാന്‍ ഉതകുന്ന വസ്തു. സ്ഥാപനങ്ങള്‍ പലപ്പോഴും സ്വര്‍ണത്തിന് പരമാവധി വായ്പ നല്‍കാറുണ്ട്. എന്നാല്‍ ഇനി സ്വര്‍ണപണയത്തിന് വിലയുടെ 60 ശതമാനം മാത്രമേ വായ്പ ലഭിക്കുകയുള്ളൂ.

സ്വര്‍ണാഭരണത്തിന്റെ വിലയുടെ 60 ശതമാനം മാത്രമേ വായ്പ നല്‍കാന്‍ പാടുള്ളൂവെന്ന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ധനകാര്യ സ്ഥാനപനങ്ങള്‍ സ്വര്‍ണത്തിന് വിലയുടെ വിലയുടെ 80-85 ശതമാനം വരെ വായ്പയായി നല്‍കുന്നുണ്ട്. ഇതിനാണ് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണനാണയത്തിന് മേല്‍ പണം നല്‍കുന്നതിനും വിലക്കുണ്ട്. സ്വര്‍ണ പണയ സ്ഥാപനങ്ങളുടെ കുറഞ്ഞ മൂലധനം 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :