കൊച്ചി ലേക്‍ഷോര്‍ ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന് നഴ്സുമാരുടെ സംഘടന. ബഹുജന സംഘടനകളുടെ പിന്‍ബലത്തോടെയായിരിക്കും സമരം ശക്തമാക്കുക.
സമരത്തിന്റെ ഭാഗമായി ഹോസ്‌പിറ്റല്‍ എം ഡി ഫിലിപ്പ് അഗസ്റ്റിന്റെ വീട് ഉപരോധിക്കാനും അസോസിയേഷന്‍ തീരുമാനിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ നടത്തും കൂടാതെ തിങ്കളാഴ്ച മുതല്‍ റിലേ നിരാഹാരവും ആരംഭിക്കും.
ലേക്‍ഷോറില്‍ നേരത്തെ സമരം നടത്തിയ നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ ഒരാഴ്ചയിലധികമായി സമരം നടത്തുന്നത്. സമരം നടത്തിയ നഴ്സുമാരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഴ്സുമാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ച് തുടങ്ങി. ഒ പി പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ട്.