ചെക്കുകളുടെയും ഡ്രാഫ്റ്റുകളുടെയും കാലാവധി കുറച്ചു. ഇവയുടെ കാലാവധി മൂന്നു മാസമായിട്ടാണ് കുറച്ചത്. നിലവില്‍ ആറു മാസമാണ് കാലാവധി.
മൂന്ന് മാസങ്ങള്‍ക്ക് ശേഷം നല്‍കുന്ന ചെക്കുകള്‍ക്കും ഡ്രാഫ്റ്റുകള്‍ക്കും മാറി പണം നല്‍കേണ്ടതില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ ഒന്നു മുതല്‍ ഇതു നടപ്പാകും.
ചെക്കുകളുടെ ദുരുപയോഗം തടയുകയാണ് ലക്‍ഷ്യമെന്നു റിസര്‍വ് ബാങ്ക് പറയുന്നു.