എഴുപത് പദ്ധതികള്‍ക്ക് ജൂലൈയില്‍ പുനരവലോകനം നടത്തും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 26 ജൂണ്‍ 2013 (19:21 IST)
WD
കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കി വരുന്ന എഴുപത് പ്രധാന പദ്ധതികള്‍ അടുത്ത മാസം പുനരവലോകനം ചെയ്യാന്‍ കേന്ദ്രധനകാര്യമന്ത്രാലയം തീരുമാനിച്ചു.

മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ കൃഷി വികസന യോജന, ബാങ്കുകള്‍ക്ക് പ്രവര്‍ത്തന മൂലധനം, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തുടങ്ങി എഴുപത് പദ്ധതികളെക്കുറിച്ചാണ് പുനരവലോകനം ചെയ്യുന്നത്.

കേന്ദ്ര ധനകാര്യമന്ത്രി ചിദംബരമാണ് പുനരവലോകനത്തെക്കുറിച്ച് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :