ആറന്മുള പദ്ധതി: മിച്ചഭൂമി നിയമത്തില്‍ ഇളവ്‌ വരുത്തിയേക്കും

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവള പദ്ധതിക്ക്‌ വേണ്ടി സര്‍ക്കാര്‍ മിച്ചഭൂമി നിയമത്തില്‍ ഇളവ്‌ വരുത്തിയേക്കുമെന്ന്‌ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്‌. പദ്ധതി ജില്ലയുടെ വികസനത്തിന്‌ ഗുണം ചെയ്യുമെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

തീരുമാനിച്ചാല്‍ സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച്‌ ഇളവ്‌ നല്‍കാനാകും. ആറന്മുളയിലെ ജനങ്ങള്‍ പൂര്‍ണമായും വിമാനത്താവളത്തിന്‌ എതിരല്ല. കോവളം കൊട്ടാരവും അനുബന്ധ സ്‌ഥലവും ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. പോക്കുവരവ്‌ ചെയ്‌തു കൊടുത്തത്‌ കോവളം കൊട്ടാരത്തിന്റെ അനുബന്ധഭൂമിയല്ലെന്നും രവി പിള്ള വാങ്ങിയ ഹോട്ടലുമായി ബന്ധപ്പെട്ട ഭൂമിയാണു കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു.

വകുപ്പു മാറ്റത്തെ കുറിച്ച്‌ തനിക്കറിവില്ലെന്നും വകുപ്പല്ല ഏല്‍പ്പിക്കുന്ന ജോലി നന്നായി ചെയ്യുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :