എയര്‍ലൈനുകളുടെ ലയനം: തെറ്റായ തീരുമാനമെന്ന് സമിതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 21 ജനുവരി 2010 (15:46 IST)
സര്‍ക്കാര്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിക്കാനുള്ള തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് പാര്‍ലിമെന്‍റ് സമിതി. ശരിയായ ആലോചനയില്ലാതെയാണ് എയര്‍ലൈനുകള്‍ ലയിപ്പിച്ചതെന്ന് ഗതാഗതം, ടൂറിസം, സാംസ്കാരികം എന്നിവയ്ക്കുള്ള പാര്‍ലിമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റപ്പെടുത്തി. സിപി‌എം നേതാവ് സീതാ‍റാം യെച്ചൂരിയുടെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്.

രണ്ട് വിമാന കമ്പനികളും ലയിപ്പിക്കുമ്പോഴുള്ള പ്രശ്നങ്ങളെ കുറിച്ച് നടത്തിയ വിലയിരുത്തലിലാണ് സമിതി ലയനത്തെ വിമര്‍ശിച്ചത്. സാമ്പത്തികവും, ധനപരവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ ലയന പ്രക്രിയക്കിടെ ഉയര്‍ന്നുവരാമെന്ന് സമിതി ചൂണ്ടിക്കാട്ടി. തീരുമാനമെടുത്തവര്‍ ഈ പ്രശ്നങ്ങള്‍ മുന്‍‌കൂട്ടി കണ്ടില്ലെന്ന് സമിതി കുറ്റപ്പെടുത്തി.

ബോയിംഗ് ടൈപ്പ് വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇന്ത്യന്‍ എയര്‍ലൈന്‍സാകട്ടെ എയര്‍ബസ് ജെറ്റുകളാണ്‍ സര്‍വീസ് നടത്തുന്നത്. വിമാന ജീവനക്കാരും എഞ്ജിനീയര്‍മാരും രണ്ട് വിമാനക്കമ്പനികള്‍ക്കും വ്യത്യസ്തമാണ്. രണ്ട് തരത്തിലുള്ള വിമാനങ്ങളില്‍ ഇവരുടെ സേവനം വിനിയോഗിക്കുക അസാധ്യമാണ്. ലയിപ്പിക്കാം തീരുമാനമെടുക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വെവ്വേറെ ഏറ്റെടുക്കല്‍ പദ്ധതികള്‍ ഉണ്ടായിരുന്നതായി സമിതി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :