എയര്‍ ഇന്ത്യ റിയാദില്‍നിന്ന് കൊച്ചിയിലേക്ക് പുതിയ നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നു. ഏപ്രില്‍ ഒന്നു മുതലാണ് സര്‍വീസ് ആരംഭിക്കുക. റിയാദില്‍നിന്ന് ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലായിരിക്കും വിമാനം.
എ ഐ 928 വിമാനമാണ് സര്‍വീസ് നടത്തുക. നിലവില്‍ ആഴ്ചയില്‍ ഒരു ദിവസം തിരുവനന്തപുരം വഴി കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ഇത് വെള്ളിയാഴ്ചകളില്‍ തുടരും.
അതേസമയം, റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു സര്‍വീസ് കുറച്ചു. വ്യാഴാഴ്ചത്തെ സര്‍വീസാണ് ഒഴിവാക്കിയത്.
ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ കോഴിക്കോട്ടേക്ക് 400 പേര്‍ക്ക് പോകാവുന്ന ജംബോ വിമാനമായിരിക്കും സര്‍വീസ് നടത്തുക. പുതിയ കൊച്ചി സര്‍വീസ് നിലവില്‍ വരുന്നതോടെ റിയാദില്‍നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസിന്‍റെ എണ്ണം പതിനാറാകും.