വിവര സാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖ ഇന്ത്യന്‍ കമ്പനികളായ ഇന്‍ഫോസിസ് ടെക്‌നോളജീസ്, ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസ് എന്നിവ ഇന്ത്യയിലെ ഏറ്റവും ഖ്യാതിയുള്ള കമ്പനികളുടെ പട്ടികയില്‍ മുന്നിലെത്തി. പട്ടികയില്‍ ഇരു കമ്പനികളും ഒന്നാം സ്ഥാനത്താണ്.
ആഗോള സ്ഥാപനമായ ടി.എന്‍.എസിന്‍റെ കോര്‍പ്പറേറ്റ് റെപ്യൂട്ടേഷന്‍ ഇന്‍ഡക്‌സ് പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേ സമയം ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഒന്നാം നമ്പര്‍ കാര്‍ കമ്പനിയായ മാരുതിയാണ് മൂന്നാം സ്ഥാനത്തെത്തിയത്
ഐ.ടി മേഖല കഴിഞ്ഞാല്‍ ഏറ്റവും വളര്‍ച്ച എഫ്.എംസിജി, പെട്രോളിയം മേഖലകളിലാണ് എന്നും പഠനം വ്യക്തമാക്കുന്നു.
കമ്പനിയെക്കുറിച്ചുള്ള ഓഹരിയുടമകളുടെ പ്രതീക്ഷകള്‍, കമ്പനിയുടെ സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മാനേജ്‌മെന്റ്, സംവിധാനം എന്നിവയാണ് കമ്പനികളെ കുറിച്ച് പഠിക്കുമ്പോള്‍ കോര്‍പ്പറേറ്റ് റെപ്യൂട്ടേഷനില്‍ പരിഗണിക്കുന്ന വസ്തുതകള്‍. ഇതിനായി രാജ്യത്തെ 70 പ്രമുഖ കമ്പനികളാണ് പഠനത്തിന് തെരഞ്ഞെടുത്തത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.