ആഗോള ഭീമന്മാരായ ആപ്പിളിന് ഭീഷണിയുയര്‍ത്തി 6ജി ബി റാമുമായി 'വണ്‍ പ്ലസ് 3' എത്തുന്നു!

പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ് അവരുടെ ഏറ്റവും പുതിയ ഫോണ്‍ വണ്‍ പ്ലസ് 3 വിപണിയിലെത്തിക്കുന്നു.

വണ്‍ പ്ലസ് 3, ചൈന, ആപ്പിള്‍, സാംസങ്ങ് one plus 3, china, apple, samsung
സജിത്ത്| Last Modified ചൊവ്വ, 24 മെയ് 2016 (09:16 IST)
പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ് അവരുടെ ഏറ്റവും പുതിയ ഫോണ്‍ വണ്‍ പ്ലസ് 3 വിപണിയിലെത്തിക്കുന്നു. ജൂണ്‍ ആദ്യവാരത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.
യു എസിലെ കമ്പനി നേരിട്ടായിരിക്കും ഫോണ്‍ വിപണനം നടത്തുക. മറ്റു രാജ്യങ്ങളില്‍ അണ്‍ലോക്ക് ചെയ്ത ഹാന്‍ഡ്‌സെറ്റുകള്‍ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കോര്‍ണിങ് ഗൊറില്ല ഗ്ലാസോടു കൂടിയ 5 ഇഞ്ച് എച്ച് ഡി ഐ പി എസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 32 ജി ബി, 4ജി ബി റാമോട് കൂടിയതും മറ്റൊന്ന് 64 ജി ബി 6ജി ബി റാമുള്ളതും. 16 എം പി പിന്‍ ക്യാമറയും 8 എം പി മുന്‍ ക്യാമറയുമാണ് ഫോണിനുണ്ടായിരിക്കുക. 6 ജി ബി റാമിന്റെ വിശാലതയുള്ള അതിവേഗ സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ വണ്‍ പ്ലസ് ആഗോള ഭീമന്മാരായ ആപ്പിളിന് പോലും ഭീഷണിയാകുമെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1.5 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 സിസ്റ്റം ഓണ്‍ ചിപ്പ് പ്രോസസറാണ് വണ്‍ പ്ലസ് 3 സ്മാര്‍ട്ട് ഫോണിന് കരുത്ത് പകരുന്നത്.

ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന വണ്‍ പ്ലസ് 3ക്ക് ഏകദേശം 21,000 രൂപയായിരിക്കും വില. സാംസങ്, ഷവോമി എന്നീ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കൊപ്പം തന്നെയാണ് ലോക മൊബൈല്‍ വിപണിയില്‍ ഇപ്പോള്‍ വണ്‍ പ്ലസ്. ക്രെഡിറ്റ്കാര്‍ഡ്, പേപാല്‍ എന്നിവ വഴി ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഷിപ്പിങ് ചാര്‍ജുകള്‍ ഒന്നും കൂടാതെ മൊബൈല്‍ വീട്ടിലെത്തിക്കാനുള്ള സൌകര്യവും കമ്പനി വഗ്ദാനം ചെയ്യുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...