വാഷിങ്ടൺ|
rahul balan|
Last Modified ശനി, 14 മെയ് 2016 (15:12 IST)
ഇന്ത്യൻ അതിർത്തിയില്‍ സൈനികബലം ശക്തിപ്പെടുത്താനുള്ള ചൈന നീക്കത്തെ എതിര്‍ത്ത് അമേരിക്ക രംഗത്ത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിനായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നിലെ യഥാർഥ ഉദ്ദേശ്യം എന്താണെന്ന് മനസിലാക്കാനായിട്ടില്ല. ചൈനയുടെ നീക്കങ്ങൾ അവസാനിപ്പിക്കാനാവശ്യപ്പെട്ട് മുന്നറിയിപ്പ് നൽകിയതായി യു എസ് പ്രതിരോധ വിഭാഗം കിഴക്കൻ ഏഷ്യ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി എബ്രഹാം എം ഡെന്മാർക്ക് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, പാക്കിസ്ഥാൻ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് ചൈന സൈന്യത്തെ വിന്യസിക്കുന്നതിനെതിരെയും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നീക്കങ്ങളിലൂടെ മറ്റ് പല താൽപര്യങ്ങളും ചൈനയ്ക്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യു എസിനും ഇടയില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ഇടപാടുകൾ ഇനിയും തുടരുമെന്നും ഡെന്മാർക്ക് വ്യക്തമാക്കി.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ടിബറ്റിലും ചൈനീസ് സൈന്യം സാന്നിധ്യം ശക്തമാക്കിയിരുന്നു. ചൈനയുടെ ഇത്തരം നീക്കങ്ങളെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. ചൈനയുടെ നീക്കം ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം