ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ചൈനയെ വരച്ച വരയില്‍ നിര്‍ത്തും: ഡൊണാൾഡ് ട്രംപ്

തന്റെ അധികാരത്തിൻ കീഴിൽ ചൈന അമേരിക്കയെ ബഹുമാനിക്കുന്ന രീതിയിലേക്ക് മാറ്റും

 ഡൊണാൾഡ് ട്രംപ്  , അമേരിക്ക ചൈന ബന്ധം , അമേരിക്കന്‍ തെരഞ്ഞെടുപ്പ്
വാഷിങ്ടൺ| jibin| Last Updated: വെള്ളി, 20 മെയ് 2016 (20:31 IST)
ചൈനയ്‌ക്കെതിരെ വിവാദപ്രസ്‌താവനയുമായി അമേരിക്കന്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ചൈനയ്‌ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അവരെ ബഹുമാനിക്കും. ചൈന അമേരിക്കയോടെ മാന്യമായി പെരുമാറിയില്ലെങ്കില്‍ തങ്ങളുടെ വഴിക്ക് കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.

തന്റെ അധികാരത്തിൻ കീഴിൽ ചൈന അമേരിക്കയെ ബഹുമാനിക്കുന്ന രീതിയിലേക്ക് മാറ്റും. ചൈനയുമായി വ്യാപാര രംഗത്ത് മത്സരിക്കാൻ അമേരിക്കക്ക് കഴിയും. അമേരിക്ക ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ന്യൂജഴ്സിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ട്രംപ്
പറഞ്ഞു.

അതിനിടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വം ട്രംപ് ഏകദേശം ഉറപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലാരി ക്ലിന്റണുമായിട്ടായിരിക്കും ട്രംപിന്റെ പോരാട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :