2050 ആകുന്നതോടെ ഇന്ത്യയിലെ 40 ദശലക്ഷം ആളുകളുടെ ജീവന്‍ അപകടത്തിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്; കാരണം എന്താണെന്ന് അറിയാമോ?

സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍, 2050 ആകുന്നതോടെ ഇന്ത്യയിലെ ഏതാണ്ട് 40 ദശലക്ഷം ആളുകളുടെ ജീവന്‍ അപകടത്തിലാണെന്ന് യു എൻ ഈ വര്‍ഷം അവതരിപ്പിച്ച പരിസ്ഥിതി റിപ്പോർട്ടില്‍ പറയുന്നു. കടലാക്രമണ സാധ്യത ഏറ്റവും കൂടുതല്‍ മുംബൈ, കൊൽക്കത്ത എന്നീ സ്ഥലങ്ങള

rahul balan| Last Modified ശനി, 21 മെയ് 2016 (16:58 IST)
സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍, 2050 ആകുന്നതോടെ ഇന്ത്യയിലെ ഏതാണ്ട് 40 ദശലക്ഷം ആളുകളുടെ ജീവന്‍ അപകടത്തിലാണെന്ന് യു എൻ ഈ വര്‍ഷം അവതരിപ്പിച്ച പരിസ്ഥിതി റിപ്പോർട്ടില്‍ പറയുന്നു. കടലാക്രമണ സാധ്യത ഏറ്റവും കൂടുതല്‍ മുംബൈ, കൊൽക്കത്ത എന്നീ സ്ഥലങ്ങളിലാണ്. പരിധികളില്ലാതെ മുന്നേറുന്ന നഗരവല്‍ക്കരണമാണ് ഇത്തരമൊരു ഭീഷണിക്ക് കാരണമെന്ന് യു എന്‍ റിപ്പോര്‍ട്ട് പറയുന്നു.

ആഗോള പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍ പ്രകാരം കാലാവസ്ഥയിലുള്ള മാറ്റം വലിയ പ്രത്യാഘാതങ്ങളാണ് പസഫിക്, ദക്ഷിണ പസഫിക്ക് ദക്ഷിണ ഏഷ്യാ സമുദ്രങ്ങളില്‍ ഉണ്ടാക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം കൂടുതല്‍ ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങളെയാകും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൂടുതലായി ബാധിക്കുക. ഇത്തരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മിക്ക രാജ്യങ്ങളും ദക്ഷിണ ഏഷ്യാ മേഖലയിലാണെന്നത് ആശങ്കാജനകമാണ്. പട്ടികയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ 40 ദശലക്ഷം ആളുകള്‍ അപകട ഭീഷണി നേരിടുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശില്‍ ഇത് 25 ദശലക്ഷമാണ്. ചൈനയില്‍ 20 ദശലക്ഷം ആളുകളും പിലിപ്പീന്‍സില്‍ 15 ദശലക്ഷം ആളുകളും ജീവിക്കുന്നത് കടലാക്രമണത്തിന് സാധ്യതയുള്ള പ്രദേശത്താണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിവിധ പഠനങ്ങള്‍ പ്രകാരം നഗരവല്‍ക്കരണം, സാമ്പത്തിക വളര്‍ച്ച, ജീവിതക്രമത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നീ കാരണങ്ങള്‍ക്കൊണ്ടാണ് അടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളെ പട്ടികയില്‍ ഒന്നാമതാക്കിയത്. കൂടിവരുന്ന നഗരവല്‍ക്കരണംകൊണ്ട് ഉണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളെ വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ മിക്ക രാജ്യങ്ങള്‍ക്കും കഴിയുന്നില്ലാ എന്നും റിപ്പോര്‍ട്ട് പറയുന്നു.

2070ഓടെ തീരദേശങ്ങളില്‍ ഉണ്ടാകാന്‍പോകുന്ന വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയിലെ മുംബൈ, കൊൽക്കത്ത നഗരങ്ങളേയും ചൈനയിലെ ഗ്വംഗ്ഷൂ, ശ്യാംഘൈയേയും മ്യാന്മാറിലെ യങ്കോൺ എന്നീ നഗരങ്ങളെ ആയിരിക്കും. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യു എന്‍ നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും അതൊന്നും മിക്ക രാജ്യങ്ങളും നടപ്പാക്കാറില്ല എന്നതാണ് സത്യം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ...

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്
ഭാവിയില്‍ ലോകത്ത് ആര്‍ക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എല്ലാവരും ഒരു ഹോബി എന്ന ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...