സുമീഷ് ടി ഉണ്ണീൻ|
Last Modified വ്യാഴം, 3 ജനുവരി 2019 (16:36 IST)
യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തിൽ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താൻ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിന്റെ ഇലക്ട്രിവ് പതിപ്പും വിപണിയിലെത്തിക്കാൻ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്.
മികച്ച സംവിധാനങ്ങൾ ഒരുക്കിയാണ് മഹീന്ദ്ര എക്സ് യു വി 300നെ നിരത്തുകളിൽ എത്തിക്കുന്നത്. ഓട്ടൊമാറ്റിക് ഹെഡ്‌ലാമ്പുകളും, വൈപ്പറുകളും വാഹനത്തിന്റേ എടുത്തു പറയേണ്ട സവിശേഷതകളാണ്. കാഴ്ചയിൽ ഒരു എസ് യു വിയുടെ രൂപഘടന തന്നെയാണ് വാഹനത്തിനുള്ളത്. മുൻപിലെ ചെറിയ ഗ്രില്ലുകളും സൈഡിലേക്ക് നീണ്ടുകയറുന്ന ഹെഡ്‌ലൈറ്റുകളും വാഹനത്തിന് ഒരു എസ് യുവി ലുക്ക് നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്.
ഡ്യുവൽ സോൺ ക്ലൈമറ്റ് കൻട്രോൾ സിസ്റ്റം. ക്രൂ കൻട്രോൾ സിസ്റ്റം എന്നീ അത്യാധുനില സംവിധാനങ്ങൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറിലേക്ക് ചെന്നാൽ ഡ്യുവവൽ ടോൺ ക്യാബിനാണ് വാഹനത്തിൽ ഉള്ളത്. കറുപ്പാണ് ഇന്റീരിയറിന്റെ പ്രധാന തീം. 8.0 ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം.
123 എച്ച് പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം എത്തുക. ഇതേ എഞ്ചിനുകളാണ് മഹീന്ദ്ര മരാസോയിലും ഉപയോഗിച്ചിരിക്കുന്നത്. സിക്സ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഓട്ടൊമാറ്റി ട്രൻസ്മിഷൻ പിന്നീടാവും അവതരിപ്പിക്കുക.
2020തോടുകൂടി വാഹത്തിന്റെ ഇലക്ട്രോണിക് മോഡലിനെ വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. ഇ കെ യു വി 300 എന്നാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്ന പേര്. ഒറ്റ ചാർജ് 250 കിലോമീറ്റർ സഞ്ചരിക്കാനാകും എന്നതാണ് ഇലക്ടോണിക് പതിപ്പിന്റെ പ്രധാന സവിശേഷത. 150 കിലോമീറ്റർ വരെ വേഗതയിൽ ഈ വാഹനത്തിൽ സഞ്ചരിക്കാനാകും.