നിസാൻ കിക്ക്സ് ഫെബ്രുവരിയിൽ ഇന്ത്യൻ നിരത്തുകളിലെത്തും !

സുമീഷ് ടി ഉണ്ണീൻ| Last Updated: വ്യാഴം, 3 ജനുവരി 2019 (14:36 IST)
ഇന്ത്യൻ വിപണിയിൽ വലിയ നേട്ടങ്ങൾ ലക്ഷ്യമിട്ട് നിസാൻ കിക്ക്സ് ഫെബ്രുവരിയിൽ നിരത്തുകളിലെത്തും. കിക്ക്സിന്റെ നിർമ്മാണം നിസാൻ കഴിഞ്ഞ ഡിസംബറിൽ ചെന്നൈയിലെ പ്ലാന്റിൽ ആരംഭിച്ചിരുന്നു. 9.40 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാകും ഇന്ത്യൻ വിപണിയിൽ കിക്ക്സിന്റെ വില എന്നാണ് കണക്കാക്കപ്പെടുന്നത്.

കരുത്തൻ ലുക്കിലാണ് നിസാൻ കിക്ക്സിനെ ഒരുക്കിയിരിക്കുന്നത്. ഗ്രാവിറ്റി ഫിലികെനര്‍ജി അബ്സോര്‍പ്ഷന് സംവിധാനത്തിലാണ് വാഹനത്തിന്റെ ബോഡി ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ആഘാതങ്ങളെ ചെറുക്കാൻ പ്രാപ്തമാണ് എന്നുമാത്രമല്ല ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് മികച്ച സുരക്ഷയും നൽകും.

വി-മോഷന്‍ ഗ്രില്ലുകളും, സ്വെപ്റ്റ്ബാക്ക് ശൈലിയുള്ള വലിയ ഹെഡ്‌ലാമ്പുകളും വാഹനത്തിന് കരുത്തുറ്റ രൂപം നൽകുന്നതിൽ പ്രധാന ഘടകങ്ങളാണ്. വലിയ ടെയില്‍ലാമ്പുകളും‍. ഉയര്‍ത്തിയ വിന്‍ഡ്ഷീൽഡും വാഹനത്തിന്റെ കരുത്തൻ ശൈലിയോട് ചേർന്നു നിൽക്കുന്നതുതന്നെ. ഓട്ടോമറ്റിക് ക്ലൈമറ്റ് കൺ‌ട്രോൽ സിസ്റ്റം, സ്മാർട്ഫോൺ ഇന്റഗ്രേഷൻ, സറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം, എന്നീ അത്യാധുനിക സൌകര്യങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

110 ബി എച്ച് പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ, 105 ബി എച്ച് പി കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ ലഭ്യമാകുക. കിക്ക്സ് വിപണിയിൽ ഹ്യൂണ്ടായി ക്രെറ്റക്ക് കടുത്ത മത്സരം സൃഷ്ടിക്കുക. അടുത്ത കാലത്തായി നിസാന് ഇന്ത്യൻ വിപണിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ കുറവ് കിക്ക്സ് വിപണിയിൽ എത്തുന്നതോടെ മറികടക്കാനാകും എന്നാണ് നിസാൻ കണക്കുകൂട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :