എക്കണോമി സ്മാർട്ട്ഫോണുമായി ഹുവായി; ‘Y7 പ്രോ‘ വിപണിയിൽ

സുമീഷ് ടി ഉണ്ണീൻ| Last Updated: വ്യാഴം, 3 ജനുവരി 2019 (14:13 IST)
ഹുവായിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഹുവായി Y7 പ്രോയെ കമ്പനി വിയറ്റ്നാം വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചരുകൾ നൽകുന്ന എൻ‌ട്രി ലെവൽ ഫോണായാണ് ഹുവായ് Y7 പ്രോയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിനെ ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

3 ജി ബി റാം, 32 ജി ബി സ്റ്റോറേജ് വേരിയന്റിനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 11,900 രൂപയാണ് ഹുവായ് Y7 പ്രോയുടെ വിയറ്റ്‌നാമിലെ വിപണിവില. ഇന്ത്യയിലെത്തുമ്പോൾ വിലയിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. 6.26 ഇഞ്ച് എച്ച് ഡി വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

ഹുവായ് Y7 പ്രോയിൽ സെൽഫി ക്യാമറക്കാണ് കൂടുതൽ പ്രാധാന്യം. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിന്റെ സെക്കൻഡറി ഡെപ്ത് സെൻസറും അടങ്ങുന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്.

ഫെയ്സ് അൺലോക്കിംഗ്, ഫിംഗർപ്രിന്റ്, സെൻസർ എന്നീ സംവിധാനങ്ങളും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 450 പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആഡ്രോയിഡ് 8.1 ഓറിയോയിലായിരിക്കും ഫോൺ പ്രവർത്തിക്കുക. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :