1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Wife Raped by husband's friend

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഒരുമാസത്തോളം തുടർച്ചയായി പീഡനത്തിനിരയാക്കി ഭർത്താവിന്റെ സുഹൃത്ത്

വാർത്ത
ആലുവ: കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഭർത്താവിന്റെ സുഹൃത്ത് തുടർച്ചയായി ക്രൂര പീഡനത്തിനിരയാക്കി. ആലുവയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ കാസർഗോഡ് സ്വദേശിയായ മുത്ത്വലിബിനെ പൊലീസ് പിടികൂടി.
 
യുവതിയും ഭർത്താവ് ആലുവയിലാണ് താമസിച്ചിരുന്നത്, ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. മുത്ത്വലിബ്. ഇതിനിടെയാണ് വഞ്ചനാ കുറ്റത്തിന് യുവതിയുടെ ഭർത്താവ് ജയിലിലാകുന്നത് ഈ അവസരം മുതലാകി മുത്ത്വലിബ് കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്വന്തം താമസ സ്ഥലത്തെത്തിച്ച് യുവതിയെ ഒരു മാസത്തോളമായി ക്രൂര പീഡനത്തിനിരയാക്കി വരികയായിരുന്നു.
 
ഭർത്താവ് ജയിൽ മോചിതനായതോടെ യുവതിയെയും കൂഞ്ഞിനെയും അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. സംഭവം യുവതി ഭർത്താവിനോട് തുറന്ന് പറഞ്ഞതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് മുത്ത്വലിബിനെ പൊലീസ് പിടികൂടിയത്. മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തതിന് ഇയാളുടെ പേരിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.  
അടുത്ത ലേഖനം
ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ ബന്ദിയാക്കി തുടർച്ചയായി ബലാത്സംഗ ചെയ്തു, ക്ഷേത്ര പുരോഹിതൻ പിടിയിൽ