ഷവോമി റെഡ്മി 3യുടെ പരിഷ്കരിച്ച പതിപ്പ് റെഡ്മി 3S ഇന്ത്യന്‍ വിപണിയില്‍

ഷവോമി റെഡ്മി നോട്ട് 3യ്ക്ക് ശേഷം പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി 3എസ് ഇന്ത്യന്‍ വിപണിയിലെത്തി

xiaomi redmi 3s, smartphone ഷവോമി റെഡ്മി 3S, സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (10:32 IST)
ഷവോമി റെഡ്മി നോട്ട് 3യ്ക്ക് ശേഷം പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി 3എസ് ഇന്ത്യന്‍ വിപണിയിലെത്തി. റെഡ്മി 3യുടെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 3എസ്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെർഷനിൽ അധിഷ്ഠിതമായ എം ഐ യു ഐ 7 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുക.

720X1280 പിക്സൽ റിസൊല്യൂഷനോടുകൂടിയ അഞ്ച് ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1.1 ഗിഗാഹെർട്സ് ശേഷിയുള്ള ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ഒക്ടാകോർ 430 പ്രൊസസർ, അഡ്രിനോ 505 ജിപിയു, ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് സംവിധാനം എന്നിവയും പ്രധാന സവിശേഷതകളാണ്.

എൽഇഡി ഫ്ളാഷുമുളള 13 മെഗാപിക്സൽ പിൻക്യാമറയും 5 മെഗാപിക്സല്‍ മുൻക്യാമറയും ഫോണിലുണ്ട്. കൂടാതെ ഫിംഗർപ്രിന്റ് സ്കാനർ, 4ജി, വൈഫൈ, ജിപിആർഎസ്/എഡ്ജ്, ജിപിഎസ്/എജിപിഎസ്, ബ്ലൂടുത്ത്, ഗ്ലോനാസ്, മൈക്രോ-യുഎസ്ബി തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഫോണിലുണ്ട്. 8999 രൂപയാണ് ഫോണിന്റെ വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :