പുതുമകളുമായി ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ കെ 5 നോട്ട് ഇന്ത്യന്‍ വിപണിയിലേക്ക്

ലെനോവോയുടെ ഏറ്റവും പുതിയ മോഡല്‍ കെ 5 നോട്ട് ആഗസ്റ്റ് 1ന് പുറത്തിറക്കും

lenovo, china, smartphone, k5note ലെനോവോ, ചൈന, സ്മാര്‍ട്ട്ഫോണ്‍, കെ 5 നോട്ട്
സജിത്ത്| Last Modified ശനി, 23 ജൂലൈ 2016 (10:04 IST)
ലെനോവോയുടെ ഏറ്റവും പുതിയ മോഡല്‍ കെ 5 നോട്ട് ആഗസ്റ്റ് 1ന് പുറത്തിറക്കും. 11,350 രൂപയാണ് ഫോണിന്റെ ചൈനയിലെ വില. ഇന്ത്യന്‍ വിപണിയിലും വിലയില്‍ മാറ്റം വരില്ലെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

ലെനോവോ വൈബ് കെ 4 നോട്ടില്‍ നിന്നും ചില പുതുമകള്‍ വരുത്തി മെറ്റല്‍ബോഡിയിലാണ് കെ 5 നോട്ട് എത്തുന്നത്. കൂടാതെ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഡോള്‍ബി അറ്റ്‌മോസ് പവേര്‍ഡ് സ്പീക്കറും കെ5 നോട്ടിന്റെ പ്രത്യേകതയാണ്.

മീഡിയാ ടെക് പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാം 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, ഇത് 128 ജിബിവരെയാക്കി ഉയര്‍ത്താം. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡിയാണ് ഡിസ്‌പ്ലേ.13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :