സജിത്ത്|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (10:27 IST)
ഹുവായ് പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി. ഹോണര്‍ നോട്ട് 8 ഹോണര്‍ 5 എന്നീ മോഡലുകളാണ് കമ്പനി ചൈനയില്‍ പുറത്തിറക്കിയത്. 32 ജിബി, 64 ജിബി, 128 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജുകളിലാണ് ഫോണ്‍ എത്തിയിട്ടുള്ളത്.
ഹൈബ്രിഡ് ഡ്യൂവല്‍ സിം, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 6.6 ഇഞ്ച് ക്വാഡ് എച്ച് ഡി ഡിസ്‌പ്ലേ, 2.5 ഡി കര്‍വ്ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍, 4 ജിബി റാം, 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ, 4500 എം എ എച്ച് ബാറ്ററി എന്നിവയാണ് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോ യു.ഐ 4.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഹോണര്‍ നോട്ട് 8ന്റെ സവിശേഷതകള്‍. ഏകദേശം 23,100 രൂപയാണ് ഫോണിന്റെ വില.
എന്നാല്‍ 5 ഇഞ്ച് ഡിസ്പ്ലേയിലാണ് ഹോണര്‍ 5 എത്തുന്നത്. 720*1280 പിക്‌സല്‍ റെസല്യൂഷന്‍, 2 ജിബി റാം, 6 ജിബി ഇന്‍ബില്‍ട്ട് മെമ്മറി, 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 2 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 2200 എംഎഎച്ച് ബാറ്ററി എന്നിവയും ഈ ഫോണിന്റെ മറ്റു പ്രത്യേകതകളാണ്. 6,100 രൂപയാണ് ഹോണര്‍ 5 ന്റെ വില. ബ്ലാക് വൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.