വാട്ട്‌സാപ്പ് കണക്ട് ചെയ്യുന്നില്ലേ? ഇതാ പ്രശ്നപരിഹാരത്തിനായുള്ള ചില വഴികള്‍

എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളും ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സാപ്പ്.

smartphone, whatsapp സ്മാര്‍ട്ട്ഫോണ്‍, വാട്ട്‌സാപ്പ്
സജിത്ത്| Last Modified ഞായര്‍, 31 ജൂലൈ 2016 (15:21 IST)
എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളും ഉപയോഗിക്കുന്ന ഒരു ഇന്‍സ്റ്റന്റ് മെസേജിങ്ങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സാപ്പ്. സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊക്കെ ആശയവിനിമയം നടത്തുന്നത് ഇതിലൂടെയാണ്. എന്നാല്‍ ചാറ്റ് ചെയ്യുന്ന സമയങ്ങളില്‍ വാട്ട്‌സാപ്പ് കണക്ട് ആകുന്നില്ലെങ്കില്‍ എന്താണ് നമ്മള്‍ ചെയ്യേണ്ടതെന്ന് നോക്കാം.

വൈഫൈയാണ് നിങ്ങള്‍ ഉപയോഗിക്കുയാണെങ്കില്‍ ആദ്യം ആ കണക്ഷന്‍ ഓഫാക്കുകയോ അല്ലെങ്കില്‍ ഫോണ്‍ ഏറോപ്ലേന്‍ മോഡില്‍ ആക്കുകയോ ചെയ്യണം. അതുപോലെ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യുന്നതിലൂടേയും ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും.

വൈഫൈ കണക്ഷന്‍ ഡ്രോപ്പ് ആകുന്നില്ല എന്ന കാര്യം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം. കൂടാതെ ഫോണിലെ സെറ്റിംങ്ങ്സില്‍ പോയി Wi-Fi always on എന്ന ഒപ്ഷന്‍ ഓണ്‍ ചെയ്തു വക്കണം. ഡാറ്റ കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനും അയയ്ക്കാനുമുള്ള ശക്തി കണക്ഷനുണ്ടോയെന്ന് നോക്കണം.

ഇന്റര്‍നെറ്റിന് പ്രശ്നമില്ലെങ്കില്‍ വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യണം. എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ ആപ്ലിക്കേഷന്‍ ആണ്‍ഇന്‍സ്‌റ്റോള് ചെയ്ത് റീ ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഇത് മൂലം ചാറ്റുകളും ഡിലീറ്റായി പോകുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :