നിരവധി പുതിയ സവിശേഷതകളുമായി ലെനോവോ വൈബ് കെ 5 നോട്ട് വിപണിയില്‍

ലെനോവോയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ വൈബ് കെ 5 നോട്ട് ഇന്ത്യന്‍ വിപണിയിലെത്തി.

lenovo, vibe k5 note, smartphone ലെനോവോ, വൈബ് കെ 5 നോട്ട്, സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (09:08 IST)
ലെനോവോയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ വൈബ് കെ 5 നോട്ട് ഇന്ത്യന്‍ വിപണിയിലെത്തി. നിരവധി സവിശേഷതകളോടെയാണ് കമ്പനി ഈ ഫോണ്‍ അവതരിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടിലൂടെയാണ് ഫോണിന്‍റെ വില്‍പ്പന.

നാല് ജിബി റാമാണ് ഫോണിനുള്ളത്. കൂടാതെ ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണിന് 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്.

16 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന്റെ മുന്‍ വശത്ത് 5 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്. 3500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 13,499 രൂപയാണ് ഫോണിന്റെ വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :