കുതിപ്പിൻ്റെ സൂചനകൾ നൽകി ഓഹരി വിപണി, വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതിന് പിന്നിലെന്ത്?

അഭിറാം മനോഹർ| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (20:26 IST)
മാസങ്ങളോളം രാജ്യത്തെ ഓഹരി വിപണിയിൽ വില്പനക്കാരായിരുന്നവിദേശനിക്ഷേപകർ ഓഗസ്റ്റിൽ നിക്ഷേപിച്ചത് റെക്കോർഡ് തുക. കഴിഞ്ഞ മാസം നിക്ഷേപിച്ചതിൻ്റെ പത്ത് മടങ്ങോളം നിക്ഷേപമാണ് ഓഗസ്റ്റ് മാസത്തിൽ കാണാനായത്.

വികസ്വര വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ സ്ഥിരതയേറിയ മുന്നേറ്റമാണ് രാജ്യത്ത് ഓഹരിവിപണിയിൽ കാണാനാവുന്നത്. ഇതാണ് വിദേശനിക്ഷേപകരെ വീണ്ടും ആകർഷിച്ചത്. എമേര്‍ജിങ് മാര്‍ക്കറ്റ് സൂചിക(എം.എസ്.സി.ഐ)യില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.

വിപണിയിൽ കനത്ത ചാഞ്ചാട്ടമുണ്ടെങ്കിലും ഘട്ടം ഘട്ടമായി ബുള്ളിഷ് കാൻഡിലുകൾ രൂപപ്പെടുന്നുണ്ട്. നിഫ്റ്റി 17,900 നിലവാരവും സെൻസെക്സ് 60,000വും പിന്നിട്ടുകഴിഞ്ഞു. പണപ്പെരുപ്പം അതിജീവിക്കാൻ കുത്തനെ നിരക്കുയർത്തുമെന്ന് യുഎസ് ഫെഡറൽ റിസർവ് ജെറോം പവൽ ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് മാന്ദ്യത്തിന് കാരണമാകില്ലെന്നാണ് വിപണി വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :