അനുബന്ധ വാര്‍ത്തകള്‍
- ഓട്ടോ, മെറ്റൽ ഓഹരികളിൽ മുന്നേറ്റം: സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു
- വില്പനസമ്മർദ്ദത്തിൽ വീണടിഞ്ഞ് വിപണി, സെൻസെക്സിൽ 872 പോയൻ്റ് തകർച്ച
- വിപണിയിൽ വീണ്ടും ഉണർവ്, നിഫ്റ്റി 17,900 കടന്നു, 60,000 പിന്നിട്ട് സെൻസെക്സ്
- മികവ് കാട്ടി മെറ്റൽ സൂചിക, സൂചികകൾ നേട്ടമില്ലാതെ ക്ലോസ് ചെയ്തു
- സെൻസെക്സ് 712 പോയൻ്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി 17,100 കടന്നു
ആഗോള വികാരം മറികടന്ന് ഇന്ത്യൻ വിപണിയിൽ കുതിപ്പ്, സെൻസെക്സിൽ 443 പോയൻ്റ് നേട്ടം
ആഗോള നിക്ഷേപക വികാരം പ്രതികൂലമായിട്ടും നേട്ടം കൊയ്ത് ഇന്ത്യൻ വിപണി. സൂചികകൾ 0.75 ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 443 പോയൻ്റ് നേട്ടത്തിൽ 59,246ലും നിഫ്റ്റി 126 പോയന്റ് ഉയര്‍ന്ന് 17,666ലുമെത്തി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.46 ശതമാനവും സ്മോൾ ക്യാപ് 0.9 ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകൾ എല്ലാതും തന്നെ നേട്ടത്തിലായിരുന്നു.