മികവ് കാട്ടി മെറ്റൽ സൂചിക, സൂചികകൾ നേട്ടമില്ലാതെ ക്ലോസ് ചെയ്തു

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (17:41 IST)
തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിന് ശേഷം സൂചികകൾ ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 35.78 പോയന്റ് താഴ്ന്ന് 58,817.29ലും നിഫ്റ്റി 9.70 പോയന്റ് നഷ്ടത്തില്‍ 17,534.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. പണപ്പെരുപ്പ് കൂടിയ തോതിൽ നിലനിന്നാൽ ഫെഡ് റിസർവ് കടുത്ത സമീപനം സ്വീകരിക്കാനിടയുണ്ടെന്ന വിലയിരുത്തൽ വിപണിയിൽ പ്രതിഫലിച്ചു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ രണ്ട് ശതമാനവും ക്യാപിറ്റൽ ഗുഡ്സ് ശതമാനവും നേട്ടമുണ്ടാക്കി. ഐടി സൂചിക നഷ്ടം നേരിടുകയും ചെയ്തു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളും നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :