വിപണിയിൽ വീണ്ടും ഉണർവ്, നിഫ്റ്റി 17,900 കടന്നു, 60,000 പിന്നിട്ട് സെൻസെക്സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (20:14 IST)
ഓഹരിവിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി നിഫ്റ്റി 17,900 കടന്നു. പൊതുമേഖല ബാങ്ക്,പവർ,ഐടി ഓഹരികളാണ് കുതിപ്പിന് നേതൃത്വം നൽകിയത്.സെന്‍സെക്‌സ് 417.92 പോയന്റ് ഉയര്‍ന്ന് 60,260.13ലും നിഫ്റ്റി 119 പോയന്റ് നേട്ടത്തില്‍ 17,944.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശനിക്ഷേപകരുടെ തിരിച്ചുവരവാണ് വിപണിയുടെ ഉണർവിന് കാരണം. വിദേശ വിപണികളെ പണപ്പെരുപ്പം വിഴുങ്ങുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിരോധം തീർത്തതാണ് വീണ്ടും വിദേശനിക്ഷേപകരെ ആകർഷിച്ചത്. തുടർച്ചയായി വിറ്റഴിച്ചിരുന്ന ഇപ്പോൾ വാങ്ങൽ സോണിലാണ്. ഓട്ടോ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടമുണ്ടാക്കി. ഐടി സൂചികകൾ 1-2 ശതമാനം നേട്ടമുണ്ടാക്കി. മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :