ഓട്ടോ, മെറ്റൽ ഓഹരികളിൽ മുന്നേറ്റം: സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (18:20 IST)
നഷ്ടത്തോടെ തുടങ്ങിയെങ്കിലും നേട്ടത്തിൽ വ്യാപരം അവസാനിപ്പിച്ച് ഓഹരിവിപണി. രണ്ട് ദിവസങ്ങളായുള്ള തകർച്ചയ്ക്കിടയിൽ നിക്ഷേപകർക്ക് ഇന്നത്തെ നേട്ടം ആശ്വാസം നൽകി.

സെന്‍സെക്‌സ് 257 പോയന്റ് ഉയര്‍ന്ന് 59,031.30ലും നിഫ്റ്റി 86.80 പോയന്റ് നേട്ടത്തില്‍ 17,577.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളവിപണികളിൽ സമ്മർദ്ദം നിലനിൽക്കെയാണ് രാജ്യത്തെ സൂചികകൾ നേട്ടമുണ്ടാക്കിയത്.

ഓട്ടോ,ബാങ്ക്,മെറ്റൽ,ഫാർമ,ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളിൽ വാങ്ങൽ താത്പര്യം പ്രകടമായിരുന്നു. ഐടി ഓഹരികളിൽ ഇന്ന് സമ്മർദ്ദം നേരിട്ടു. ബിഎസ്ഇ മിഡ് ക്യാപ്,സ്മോൾ ക്യാപ് ഓഗരികൾ 0.5-1 ശതമാനം നേട്ടമുണ്ടാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :