തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 13 മെയ് 2014 (19:08 IST)
വോഡഫോണ്‍ കേരളത്തില്‍ 3 ജി റോമിംഗ് സേവനം ആരംഭിച്ചു. ടെലികോം കമ്പനികള്‍ തമ്മില്‍ 3ജി സൗകര്യം പങ്കിട്ട് സേവനം ലഭ്യമാക്കാന്‍ ടെലികോം തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ (ടിഡിസാറ്റ്) അനുവദിച്ചതോടെയാണിത്.
ഇതനുസരിച്ച് 100 രുപയുടെ പ്രതിമാസ വാടകയില്‍ 300 എം. ബി വരെ ലഭിക്കും. 250 രൂപയ്‌ക്ക് 1 ജി.ബി, 450 രൂപയ്‌ക്ക് 2 ജി .ബി, 750 രൂപയ്‌ക്ക് 4 ജി.ബി, 850 രൂപയ്‌ക്ക് 5 ജി.ബി, 1599 രൂപയ്‌ക്ക് 12 ജി.ബി. എന്നിവയാണ് മറ്റ് പോസ്‌റ്റ് പെയ്‌ഡ് പാക്കേജുകള്‍. 26 രൂപയ്‌ക്ക് 100 എം.ബി. നല്‍കുന്ന പ്രീ പെയ്‌ഡ് പ്ലാനിന്റെ കാലാവധി മൂന്നു ദിവസമാണ്.
30 ദിവസത്തിനുള്ളില്‍ 10 ജി.ബിവരെ നല്‍കുന്നു 1505 രുപയുടെ പ്ലാന്‍. വേഗമേറിയ ഇന്റര്‍നെറ്റ് ഉപയോഗം 3 ജിയിലൂടെ ഉപഭോക്‌താവിനു ലഭിക്കും. 3 ജി ലൈസന്‍സ് ഇല്ലാത്ത സര്‍ക്കിളുകളില്‍ ലൈസന്‍സ് ഉള്ള കമ്പനിയുമായി സഹകരിച്ച് 3 ജി സേവനം നല്‍കാന്‍ അനുവദിക്കുന്ന ടിഡിസാറ്റ് അനുവദിച്ചതിനാല്‍ കൂടുതല്‍ കമ്പനികള്‍ ഇത്തരത്തില്‍ രംഗത്തുവരുമെന്നാണ് സൂചന.