ആദ്യ ഹജ്ജ് വിമാനം സെപ്തംബറില്‍

കോഴിക്കോട്| Last Modified തിങ്കള്‍, 12 മെയ് 2014 (17:09 IST)
2014 ലെ ഹജ്ജ് തീര്‍ഥാടകരെയും വഹിച്ചുകൊണ്ട് കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം സെപ്തംബര്‍ മൂന്നാം വാരം യാത്ര പുറപ്പെടും. എന്നാല്‍ രാജ്യത്തു നിന്ന് ഹജ്ജ് യാത്രയ്ക്കുള്ള ആദ്യ വിമാനം ഓഗസ്റ്റ് 27 നു പുറപ്പെടും. ഉത്തരേന്ത്യയില്‍ നിന്നുള്ള യാത്രക്കാരാണ്‌ ആദ്യ ഘട്ട സര്‍വീസില്‍ പോകുന്നത്.

രണ്ടാം ഷെഡ്യൂളിലാണ്‌ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നത്. സൌദി എയര്‍ലൈന്‍സിലാണ്‌ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്ര ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ നാലാം തീയതി വരുന്ന അറഫാദിനത്തോട് അനുബന്ധിച്ച് ഹജ്ജ് തീര്‍ത്ഥാടകരെ എത്തിക്കുന്നതിനായി എയര്‍ ഇന്ത്യയ്ക്ക് പുറമേ സൌദി എയര്‍ലൈന്‍സ്, നാസ് എയര്‍ലൈന്‍സ് എന്നിവയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടകരില്‍ 75 ശതമാനവും സൌദി എയര്‍ലൈന്‍സിലൂടെയാവും യാത്ര ചെയ്യുക എന്നാണ്‌ ലഭിച്ച വിവരം. ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഒരു ലക്ഷം തീര്‍ഥാടകരാണ്‌ ഹജ്ജിന് പോവുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :