കോഴിക്കോട്|
Last Modified ചൊവ്വ, 13 മെയ് 2014 (11:33 IST)
വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ സ്ഫോടനങ്ങളടക്കമുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് കോഴിക്കോട്ടും കണ്ണൂരും പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തി.
കണ്ണൂര്‍ കള്ളവോട്ട് നടന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ കണ്ണൂര്‍ അടക്കം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വീഡിയോഗ്രഫി അടക്കമുള്ള സംവിധാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പകര്‍ത്തിയിരുന്നുവെന്നും പരാതിയുള്ളവര്‍ക്ക് ഇത് പരിശോധിക്കാമെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോ വ്യക്തമാക്കി.
ഇതിനിടെ അക്രമസാധ്യത കണക്കിലെടുത്ത് പൊലീസ് സംസ്ഥാന വ്യാപകമായി സുരക്ഷ ശക്തമാക്കി. വ്യാപകമായ തെരച്ചിലും ആരംഭിച്ചു കഴിഞ്ഞു.