ബാറുപോയാല്‍ പോട്ടെ ഷാപ്പുണ്ടല്ലോ വിലക്കെടുക്കാന്‍

തിരുവനന്തപുരം| VISHNU.NL| Last Updated: വ്യാഴം, 8 മെയ് 2014 (18:02 IST)
ബാറുകളുടെ കണ്ടകശ്നി തുടരുന്നതിനിടെ അബ്കാരിമുതലാളിമാര്‍ ഷാപ്പുകള്‍ ലേലത്തില്‍ പിടിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍. നഷ്ടം, തൊഴിലാളി,ലൈസന്‍സ്‌ ഫീസ്‌ തുടങ്ങിയ നൂലാ‍മാലകള്‍ കാരണം ഏറ്റെടുക്കനാളില്ലതെ പോയ മുഴുവന്‍ കള്ളുഷാപ്പുകളും ഏറ്റെടുക്കാന്‍ അബ്കാരികള്‍ ശ്രമം തുടങ്ങിയതായി സര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പൊര്‍ട്ട് ലഭിച്ചിട്ടുണ്ട്.

മൂന്നുവര്‍ഷത്തേക്ക്‌ ഏറ്റെടുക്കാതിരുന്ന ഷാപ്പുകള്‍ അതത്‌ ജില്ലാ എക്‌സൈസ്‌ അധികൃതര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മാനേജ്‌മെന്റ്‌ ഏജന്‍സി(ഡിഎംഎ)ക്ക് എക്‌സൈസ്‌ വകുപ്പ്‌ നിശ്‌ചയിച്ച വാടകയ്‌ക്ക്‌ പതിനഞ്ചൊ അതിലധികമൊ ദിവസത്തേക്ക് തുറന്നു കൊടുക്കാന്‍ വകുപ്പുണ്ട്.

ഇത് മുതലെടുത്താണ് അബ്കാരികള്‍ ചാകരക്കൊയ്ത്ത് ലക്ഷ്യമിട്ട് ഷാപ്പുകള്‍ക്കു പിന്നാലെ പോകുന്നതെന്നാണു വിവരം. എന്നാല്‍ ഇപ്പോള്‍ ഡിഎംഎ വഴി തുറന്നു കിട്ടിയ ഷാപ്പുകള്‍ വഴി എത്ര അളവ് കള്ള് വിറ്റു എന്നതിന്‍ വകുപ്പിന്റെ കയ്യില്‍ യാതൊരു കണക്കുമില്ല.

2014-17 വര്‍ഷത്തേക്കു കള്ളുഷാപ്പുകളുടെ ലേലം നടത്തിയപ്പോള്‍ 500 ലേറെ ഷാപ്പുകളാണ്‌ ഏറ്റെടുക്കാന്‍ ആളില്ലാതിരുന്നത്‌. ഇവയിലെല്ലാം അബ്കാരികള്‍ കണ്ണുവച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :